1981 - ല്‍ പ്ടാലാബ് എന്ന പേരില്‍ തത്തമംഗലത്തു ആരംഭിച്ച ബാല ശാസ്ത്ര സാംസ്കാരിക കേന്ദ്രത്തിന്റെ മുഴുവന്‍ കാല പ്രവര്‍ത്തകരായ സംഘാടക സംഘം ഇരുപതോളം വര്‍ഷങ്ങളായി ഒളിമ്പസ് എന്ന ഇക്കൊസഫിക്കല്‍ ദര്‍ശനത്തെ ആധാരമാക്കി പ്രപഞ്ചശാസ്ത്രം, ഗാഢപരിസ്ഥിതി, സമഗ്ര വിദ്യാഭ്യാസം, സഹാജാരോഗ്യം, സുസ്ഥിരകൃഷി, പാരിസ്ഥിതിക ആത്മീയത, അന്യോന്യ ജീവിതം തുടങ്ങിയ വിഷയങ്ങളില്‍ പഠന പ്രചാരണം നടത്തി വരുന്നു.
സംഘം
പത്തോളം പ്രവര്‍ത്തകരില്‍ ഒതുങ്ങുന്ന ഒളിമ്പസ്സിന്നു ഇന്ത്യക്ക് അകത്തും പുറത്തും ആയി കുറച്ചു പഠിതാക്കലുണ്ട്. ഗ്രീന്‍ക്രോസ് ഫൌണ്ടേഷന്‍ ഓഫ് ഇന്ത്യ , ഗ്രീന്‍ക്രോസ് ഗ്രൂപ്പ് നേപ്പാള്‍ എന്നിവ ഒളിമ്പസ്സിന്റെ പഠിതാക്കള്‍ പ്രാദേശികമായി നടപ്പിലാക്കുന്ന സന്നദ്ധ പ്രവര്‍ത്തന പദ്ധതികളാണ്.
ഇത് കൂടാതെ www.ecosight .org എന്ന ഇന്റര്‍നെറ്റ് മുഖപത്രവും, കാമ്പസ് ഗ്രീന്‍ എന്ന യുവ/ കലാലയ വിഭാഗവും സംഘത്തിനുണ്ട്.
കേന്ദ്രം
പാലക്കാട് ജില്ലയിലെ തത്തമംഗലത്തു, 70 ഓളം വര്ഷം പഴക്കമുള്ള ഒരു ചെറിയ ഓടിട്ട വീട്ടിലാണ് സംഘത്തിന്റെ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ലോകമെമ്പാടും ഉണ്ടായിക്കൊണ്ടിരിക്കുന്ന സുസ്ഥിര സമൂഹങ്ങലായ ന്യൂ ട്രൈബല്‍ വെഞ്ച്വറിന്റെ (New Tribal Venture) ആശയവുമായും ലോക സോദ്ദേശ്യ സമൂഹങ്ങളുടെ (Intentional Communities) ആശയവുമായും സഹകരിച്ചുകൊണ്ട് നവഗോത്ര ഗുരുകുലം എന്ന പേരിലുള്ള ഒരു കമ്മ്യൂണ്‍ ആയി ആണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
മൂലധനം
ഗുരുകുലത്തിന്റെ വരുമാനം നിയോട്രൈബ് ഐറ്റി കമ്യൂണ്‍ എന്ന വെബ്സൈറ്റ് നിര്‍മാണ (NiMuKi Web Frame) പദ്ധതിയിലൂടെയും ക്യൂ -ലൈഫ് എന്ന ജീവിത / സ്ഥാപന മാനജുമെന്റ്റ് പരിശീലനങ്ങളിലൂടെയും ആണ്. പ്രാദേശിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള മൂലധനം പഠിതാക്കള്‍ സ്വവരുമാനത്തില്‍ നിന്നും കണ്ടെത്തുകയാണ് ചെയ്യുന്നത്. ഇതല്ലാതെ മറ്റൊരു ബാഹ്യ ഏജെന്‍സികളുടെയും സമുദായങ്ങളുടെയും സാമ്പത്തിക സഹായത്തെ സംഘം സ്വീകരിക്കുന്നില്ല.
ഭാവി
ആഗതമാകുന്ന ഗുരുതരമായ പാരിസ്ഥിതിക ആഘാതങ്ങളെ ചെറുതായെങ്കിലും ചെറുത്തു നില്‍ക്കുവാനുള്ള ശ്രമമെന്നോണം ഒരു പരിസ്ഥിതി ഗ്രാമത്തെ (Eco Village) സംഘം വിഭാവനം ചെയ്യുന്നുണ്ട്. കൂടാതെ ഗാഢപരിസ്ഥിതി വിദ്യാഭ്യാസം സാര്‍വലൌകികമായി ലഭ്യമാക്കുവാനായി, ഒരു അന്താരാഷ്‌ട്ര ഇക്കൊസഫിക്കല്‍ പ്രതീത സര്‍വകലാശാലയും (Ecosophical University) സംഘം സ്വപ്നം കാന്നുന്നു.
ഇനി
ലോകത്തിനു സുസ്ഥിര ജീവനത്തിന് വഴികാട്ടിയാകാന്‍ കഴിയുന്ന ഒരു വലിയ പ്രായോഗിക ദര്‍ശനവും പദ്ധതിയും ഒളിമ്പസ്സിനുണ്ടെങ്കിലും, അത് നടപ്പിലാക്കാനുള്ള സന്മനസ്സും, സാമൂഹ്യ പ്രതിബദ്ധതയും ഉള്ള ഹരിത ഹൃദയങ്ങളുടെ ആള്‍ ബലമാണ് ഇല്ലാത്തത്. ഇത് നടപ്പിലാക്കേണ്ടത്, ഓരോ ലോക പൌരന്റെയും കടമയാണെന്ന് ഞങ്ങള്‍ കരുതുന്നു. അതിനാല്‍ ഞങ്ങളില്‍ ഒരാളാകാന്‍, ഇത്തരുണത്തില്‍, താങ്കളെ ഹൃദയ പൂര്‍വ്വം ക്ഷണിച്ചു കൊള്ളുന്നു.
No comments:
Post a Comment