ഒരു മതത്തെയും ഒളിമ്പസ് നിഷേധിക്കുന്നില്ല. അത് ഒരു സാമൂഹ്യ യഥാര്ത്യമാണ്. എന്നാല്‍ മത പരതയെ പിന്തുണയ്ക്കുന്നില്ല. മതങ്ങള്‍, ഓരോ കാലഘട്ടത്തിലെ ഓരോ ഭൂപ്രദേശത്തെ സാമൂഹ്യ വിശ്വാസങ്ങളുടെയും, ജീവിത ശൈലികളുടെയും, സംസ്കാരത്തിന്റെയും തുടര്‍ച്ചയാണ്. വികസിക്കാനും, ക്രമം തെറ്റാനും സാധ്യതയുള്ള സാമൂഹ്യ ഘടകങ്ങളെ, ഒരുമിച്ചു ഗുരുത്വതിലേക്ക് ചായ്ച്ചു നിര്‍ത്താനുള്ള കാലത്തിന്റെ സംവിധാനമാണ് ഓരോ മതവും.
ഒളിമ്പസ് പൂര്‍ണമായി പരിശീലിക്കുന്നവര്‍, ഒരു വ്യവസ്ഥാപിത മതത്തെയും പിന്‍ തുടരുന്നില്ല, എന്നാല്‍, മതാനുഷ്ടാനങ്ങളിലെ നന്മകളും, മൂല്യങ്ങളും, വിവേചനമില്ലാതെ സ്വീകരിക്കാനും, പിന്‍ തുടരാനും വൈമുഖ്യം ഇല്ല താനും
No comments:
Post a Comment