അറിവ്
- ഒരു തെറ്റിനെ നാം കണ്ടറിയുമ്പോള്‍, നാം വലിയൊരു തെറ്റിന് ഉടമയാകുകയാണ്.
- അറിയില്ലെന്ന് അറിഞ്ഞു തുടങ്ങുന്നിടത്ത് നാം അറിഞ്ഞു തുടങ്ങുന്നു.
- അറിഞ്ഞു എന്ന ബോദ്ധ്യം നമ്മിലെ അറിയാനുള്ള എല്ലാ വഴികളും അടയ്ക്കും.
- താന്‍ നേടിയ അറിവിന്‍ മുകളില്‍ അറിവ് നേടാനാണ് ആര്‍ക്കും താല്പര്യം.
- അറിഞ്ഞത് അറിവാണോ എന്നതറിയാന്‍ ആര്‍ക്കാണ് താല്പര്യം?
- സഹാജാവബോധമാണ് യഥാര്‍ത്ഥ അറിവ്
- അറിവ് സ്ഥിതിവിവര കണക്കുകളുടെ സംഭരണം അല്ല. ജിജ്ഞാസ പിതാവും അനുഭവം മാതാവുമാകുന്ന അവബോധമാണ്.
- അപഗ്രഥനം അറിവിനെ സങ്കുചിതമാക്കും, ഉത്ഗ്രഥനം അറിവിനെ വിപുലമാക്കും. സമഗ്രീകരണം അറിവിനെ പൂര്‍ണമാക്കും.
- സമത്വം സ്വാഭാവികതയല്ല.
- ഭൌതികതയില്‍ നിന്നും ആത്മീയതയിലേക്ക് മാറുന്നത്, ഒരു കാലിലെ മന്ത് മറ്റെതിലേക്ക് മാറ്റുന്നത് പോലെയാണ്.
- അകം ലോകം അറിയാതെ പുറം ലോകത്തെ അറിഞ്ഞിട്ടു കാര്യമില്ല.
- കാഴ്ച പൂര്‍ണമാകാന്‍, അടുത്തുനിന്നും അകന്നു നിന്നും കാണേണ്ടിവരും.
- ഒരു വ്യക്തിയിലെ താളവും യുക്തിയും വിപരീത അനുപാതത്തില്‍ ആയിരിക്കും.
- താളാത്മകര്‍ക്ക് യുക്തിയും യുക്ത്യാത്മകര്‍ക്ക് താളവും കുറവായിരിക്കും.
- താള യുക്തീ അനുപാതത്തിന്റെ സാമാന്യ തുലനതയില്‍ മാത്രമേ, എതുമായുള്ള ഏകതാനതയും ഉണ്ടാകൂ .
- താള യുക്തീ ശേഷികള്‍ ജന്മത്തമാണ്.
- താള യുക്തീ ശേഷികളെ അവയുടെ പാരമ്യത്തിലേക്ക് പരിശീലനം കൊണ്ട് എത്തിക്കുവാനാകും.
- താള യുക്തീ അനുപാതം മാറ്റിയെടുക്കുവാന്‍ ഒരു പരിശീലനത്തിനും കഴിയില്ല.
- താളാത്മകര്‍ക്കും യുക്ത്യാത്മകര്‍ക്കും പരസ്പരം മനസ്സിലാക്കാന്‍ നന്നേ ബുദ്ധിമുട്ടുണ്ടാകും.
- ഏകാതാനര്‍ക്ക് താളാത്മകരോടും യുക്ത്യാത്മകരോടും ഒരുവിധം പൊരുത്തമാകാനാകും.
- താള യുക്തീ ശേഷികളുടെ സൂചകമാണ് താളബോധം.
വിദ്യാഭ്യാസം
- വിദ്യയെന്നത്, കൃത്രിമ ജീവിത വ്യവസ്ഥയുമായി പൊരുത്തപ്പെടാനുള്ള സാങ്കേതികതയാണ്.
- വിദ്യാഭ്യാസം കൃത്രിമവും ഔപചാരികവുമാണ്. ജ്ഞാനപ്രാപ്തിയാകട്ടെ സ്വാഭാവികവും യാദൃശ്ചികതയുമാണ്.
- ജീവിത കൃത്രിമത്തങ്ങള്‍ അധികരിക്കുമ്പോള്‍, വിദ്യയുടെ ആവശ്യകതയും അധികരിക്കുന്നു.
- നാം പഠിക്കേണ്ടത് വിദ്യയല്ല, ജീവിതമാണ്.
- പാഠം എന്നത് ആധുനികതയെ ജനിപ്പിക്കുന്നതിനല്ല, സഹജാവബോധത്തെ തെളിവാക്കുന്നതിനാണ്.
- സാമാന്യ പാഠ്യപദ്ധതി അല്ല, പകരം, പഠിതാവിനു അനുസൃതമായി തയ്യാറാക്കി, ശരിയായ സമയത്ത് നല്‍കാനുള്ള പഠന സങ്കേതമാണ് നമുക്കിന്നാവശ്യം.
- പഠിതാവിനു വിരസമാകാത്ത വഴികളിലൂടെ, അനുഭവങ്ങളെ ആധാരമാക്കി, അറിവിലേക്കുള്ള ദിശ കാണിക്കലാണ് യഥാര്‍ത്ഥ അദ്ധ്യാപനം.
- ആദ്യ ഗുരു അമ്മയും രണ്ടാമത്തെ ഗുരു അച്ഛനും, മൂന്നാമത്തെ ഗുരു അയല്‍ക്കാരനുമാകുന്ന ഒരു അദ്ധ്യാപന പദ്ധതി നമുക്കുണ്ടാകണം.
- ഇന്നത്തെ അദ്ധ്യാപന പദ്ധതി ജ്ഞാനികള്‍ക്കു പകരം വിശ്വാസികളെ സൃഷ്ടിക്കുന്നു.
- അദ്ധ്യാപന ശേഷി ചിലര്‍ക്ക് മാത്രം ജന്മത്തമായി കിട്ടുന്നതും, പരിശീലനം വഴി സൃഷ്ടിക്കാന്‍ കഴിയാത്തതുമാണ്
- ആരോഗ്യം ചികിത്സാ ശാസ്ത്രങ്ങളുടെ സംഭാവന അല്ല.
- യഥാര്‍ത്ഥ ചികിത്സാ ശാസ്ത്രം ജീവ ശാസ്ത്രത്തിന്റെ തുടര്‍ച്ചയാണ്.
- രോഗമോന്നെയുള്ളൂ; ചികിത്സയും.
- ആരോഗ്യമുണ്ടെങ്കിലേ രോഗമുണ്ടാകൂ.
- കുരുമുളകും തുളസ്സിയുമടക്കം എല്ലാ ഔഷധങ്ങളും വിഷങ്ങള്‍ ആണ്.
- ഭക്ഷണം ഊര്‍ജ സ്രോതസ്സല്ല; പോഷക സ്രോതസ്സാണ്. വിശ്രമമാണ് ഏക ഊര്‍ജ സ്രോതസ്സ്.
- അമ്മ കുഞ്ഞിനെ നൊന്തു പെറ്റാല്‍ അമ്മയും കുഞ്ഞും രോഗികള്‍.
- പ്രതിരോധ കുത്തിവയ്പ്പുകള്‍ എയ് ഡ്സ് വരുത്തും.
- അലോപതി മുതല്‍ പ്രകൃതി ചികിത്സ വരെ എല്ലാം വിശ്വാസാധിഷ്ടിത ചികിത്സകളാണ്.
- ചായയും കാപ്പിയും സ്വീകരണ മുറിയില്‍ വയ്കാമെങ്കില്‍, മദ്യത്തെ പൂജാ മുറിയില്‍ വയ്ക്കാം.
- ചാരായത്തിനു പകരം കള്ള്. കാപ്പിക്ക് പകരം ജാപ്പി.
- കൃത്രിമ ഭക്ഷണം കഴിക്കുമ്പോള്‍ ദാഹം തോന്നുന്നുവെങ്കില്‍ വെള്ളം കുടിക്കാതിരിക്കുന്നത്, ആര് പറഞ്ഞിട്ടാണെങ്കിലും അശാസ്ത്രീയമാണ്.
- പച്ചക്കറി നമ്മുടെ ഭക്ഷണമല്ല; അരി കുരുവികളുടെതാണ്. ഇലകളാകട്ടെ പത്രഭുക്കുകളുടെയും.
- മറ്റേതു ധാന്യത്തെയും പോലെ വാഴപ്പഴവുംദഹനേന്ദ്രിയ വ്യൂഹത്തിനു ഭാരം നല്‍കും.
- ഭക്ഷണം എതായാലും മനസ്സ് നന്നായാല്‍ മതി.
- ഒളിമ്പസ് മറ്റാരും കാണാത്തതല്ല.
- തൊട്ടറിയാത്തതിനെ സ്വന്തമെന്നു ഒളിമ്പസ് പറയാറില്ല.
- ഒളിമ്പസ്സെന്നാല്‍ ഒരുനേരം ഭക്ഷണവും രണ്ടു നേരം എനിമയും അല്ല.
- തിരുത്തലിനും അഴിച്ചു പണിക്കും ഒളിമ്പസ് എന്നും സന്നദ്ധമാണ്.
No comments:
Post a Comment